ക്ഷേത്രകല അക്കാദമി

കേരള സർക്കാർ ദേവസ്വം വകുപ്പിന്റെ കീഴിൽ, മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒരു കലാ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനമാണ് ക്ഷേത്ര കല അക്കാദമി.

ക്ഷേത്രകലകളുടെ പ്രോത്സാഹനം, പ്രചാരണം, ജനകീയ വൽക്കരണം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി സമഗ്രമായ പ്രവർത്തനം കൊണ്ട് സജീവമാക്കലാണ് പ്രഥമ ഉദ്ദേശ്യം. നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്ന ക്ഷേത്ര കലകളിൽ പരിശീലനം നൽകുക, വിദ്യാഭ്യാസ കലാ സാംസ്കാരിക സ്ഥാപനങ്ങളിൽ സോദാഹരണ ക്‌ളാസ്സുകൾ സംഘടിപ്പിക്കുക , ക്ഷേത്ര കലാകാരന്മാർക്കു പുരസ്‌ക്കാരങ്ങൾ നൽകുക, അവശ കലാകാരന്മാരെ സഹായിക്കുക എന്ന് തുടങ്ങി കേരള കലാമണ്ഡലം പോലെ ഒരു കല്പിത സർവകലാശാലയാക്കി ക്ഷേത്രകലാ അക്കാദമിയെ മാറ്റിത്തീർക്കുകയാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്‌ഷ്യം. അതിനുള്ള പ്രാഥമിക നടപടികൾ അക്കാദമി കൈക്കൊണ്ടു വരികയാണ്.

ഡോക്ടർ എ. കെ. നമ്പ്യാർ ടി. വി. രാജേഷ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ 2013 ൽ പ്രാഥമിക ആലോചനകൾ നടന്നുവെങ്കിലും ക്ഷേത്രകലാ അക്കാദമിയുടെ ആദ്യ ഭരണ സമിതി സർക്കാർ ഉത്തരവ് സ:ഉ (സാധാ) നമ്പർ 1197/2014 ആർ.ഡി പ്രകാരം നിലവിൽ വന്ന് അധികാരം ഏറ്റെടുത്തത് 05-3-2014 ന് ആയിരുന്നു. ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി ചെയർമാനും, പി സി രാമകൃഷ്ണൻ സെക്രട്ടറിയുമായ പ്രസ്തുത ഭരണ സമിതിക്കു കാര്യമായ പ്രവർത്തനങ്ങൾ നടത്താന്‍ സാധ്യമായില്ല. എന്നാല്‍ റവന്യൂ (ദേവസ്വം) വകുപ്പ് സ. ഉ (സാധാ) നമ്പർ 5362/2016/ റവ തിരുനന്തപുരം, തീയതി 14-12-2016 ഉത്തരവ് പ്രകാരം 06-01-2017 ന് ഡോ.കെ.എച്ച്. സുബ്രഹ്മണ്യന്‍ ചെയര്‍മാനും ഡോ. വൈ.വി കണ്ണന്‍ സെക്രട്ടറിയുമായി അധികാരമേറ്റ ഭരണസമിതിയാണ് തുടര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചത്.

18.12.2022 ലെ സ. ഉ (സാധാ) നം.5132/2022/RD തീയതി, തിരുവനന്തപുരം, 18.12.2022 ഉത്തരവ് പ്രകാരം കാഞ്ഞങ്ങാട് രാമചന്ദ്രൻ ചെയർമാനും കൃഷ്ണൻ നടുവലത്ത് സെക്രട്ടറിയുമായ ഏട്ടംഗ ഭരണസമിതി 2023 ഫെബ്രുവരി 17ന് ചുമതലയേറ്റു.

ഭരണ സമിതിയംഗങ്ങൾ

സെക്രട്ടറി

ശ്രീ കൃഷ്ണൻ നടുവലത്ത്

കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം സ്വദേശി. അച്ഛന്‍ പരേതനായ ഗോവിന്ദന്‍ നായര്‍. അമ്മ പരേതയായ നടുവലത്ത് പാര്‍വതി അമ്മ. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഹരിതപുരത്തെ ഏകാകി, ഓരോന്നിങ്ങനെ, ഏറ്റവും പ്രീയങ്കരനായ ശത്രുവിനോട് ഇത്രമാത്രം, അറ്റുവീഴുന്നുണ്ട് ഉച്ചവെയിലില്‍ വിരലുകള്‍, കക്കപെറക്കുന്ന കുട്ടി, കരുതല്‍, രാത്രിവരുംമുമ്പ്, വെയിൽ അൽപ്പം പുഞ്ചിരിക്കവേ എന്നീ കവിതാ സമാഹാരങ്ങളും, പുലിമട, അറത്തിപ്പറമ്പ് എന്നീ നോവലുകളും രചിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ വിദ്യാരംഗം അവാര്‍ഡ്, അധ്യാപക കലാ സാഹിത്യസമിതി അവാര്‍ഡ്, തുളുനാട് നോവല്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കനല്‍വരമ്പുകള്‍, മാധവം, ഭഗത് സീംഗ്, തുടങ്ങിയ സംഗീതശില്പങ്ങള്‍, മുന്നൂറോളം ഗാനങ്ങള്‍, ഉച്ചസൂര്യന്‍റെ ശീര്‍ഷം എന്ന നാടകം, ശ്യാമ മാധവ പഠനമായ പീഡിത സത്തയുടെ പിന്‍ നോട്ടങ്ങള്‍ തുടങ്ങിയവയുടെയും രചയിതാവാണ്. ഇപ്പോള്‍ ക്ഷേത്രകലാ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ ധനലക്ഷ്മി. പി.വി. മക്കള്‍ നിവേദ്കൃഷ്ണന്‍, അമൃത് കൃഷ്ണന്‍

ഇമെയിൽ naduvalathkrishnan@gmail.com 9847510589
നിറവ്
ചെറുതാഴം സെന്റർ
പോസ്റ്റ് മണ്ടൂർ 670501

ചെയർമാൻ

കാഞ്ഞങ്ങാട് രാമചന്ദ്രൻ

കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശി. അനുഗ്രഹീത സംഗീതജ്ഞൻ
25 മണിക്കൂർ തുടർച്ചയായി സംഗീത കച്ചേരി നടത്തി സംഗീതരത്നം ബഹുമതി നേടി. 1996 സംസ്ഥാനതല നാടക മത്സരത്തിൽ മികച്ച ഗായകനുള്ള പുരസ്കാരം നേടി തുടർന്ന് ഗന്ധർവ്വ ഗാന പുരസ്കാരം, അയിരൂർ സദാശിവൻ പുരസ്കാരം എ.ടി ഉമ്മർ പുരസ്കാരം, ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ എം എസ് ബാബുരാജ് പുരസ്കാരം, സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പേരിലുള്ള രവീന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം, ലയൺസ് ക്ലബ്ബിന്റെ നവരത്ന പുരസ്കാരം, പെരിഞ്ചല്ലൂർ സംഗീത സഭ പട്ടും വളയും നൽകി ആചാര മര്യാദ പ്രകാരം സംഗീത കുലപതി പട്ടം നൽകിയും ആദരിച്ചു. ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി യു എസ് എ ഡിലിറ്റ് നൽകി ആദരിച്ചു സർവോപരി ക്ഷേത്രകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് നൽകിയും ആദരിച്ചിട്ടുണ്ട്.

ബഹു. കല്യാശ്ശേരി മണ്ഡലം എംഎൽഎ. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിലെ എടാട്ട് നൊടിച്ചേരി സ്വദേശി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്ലേശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച എംഎൽഎയായി. ചെറിയ പ്രായം മുതൽ സാമൂഹ്യ സേവന രംഗത്ത് സജീവത പുലർത്തുകയും പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമാവുകയും ചെയ്തു. ബാലസംഘം പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 2011ൽ ബാലസംഘം സംസ്ഥാന സെക്രട്ടറിയായും 2018 എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2018 മുതൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു. നിലവിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. പ്രാദേശിക കലാ ട്രൂപ്പിൽ ചെണ്ട കലാകാരനായ അനുഭവമുണ്ട്. ഏഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ കരാർ പായ വേനൽതുമ്പി യുടെ സജീവ സംഘാടകനായിരുന്നു. ഫിലോസഫിയിൽ ബിരുദാനന്തരബിരുദം നേടി. ഭാസ്കരൻ വസന്ത എന്നിവരുടെ മകനാണ്. അശ്വതി സായി രാജ് ഭാര്യ മകൻ നെയ്തൽ.

ശ്രീ എം. വിജിൻ MLA

ടി വി
രാജേഷ്

ഗോവിന്ദൻ
കണ്ണപുരം

ടി കെ
സുധി

ഡോ. സുമിത
നായർ എൻ.

കലാമണ്ഡലം
മഹേന്ദ്രൻ

View English