ചെണ്ട

ചെണ്ട കുട്ടികൾക്ക് ചെണ്ടവാദ്യത്തിൽ പ്രശസ്തരായ ഗുരുവരന്മാരുടെ കീഴിൽ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കുകയാണ് ക്ഷേത്രകല അക്കാദമി നിർവഹിക്കുന്ന ധർമ്മം.

ജനങ്ങളുടെ ആസ്വാദനത്തിനുവേണ്ടി കഥകളി തെയ്യം തുടങ്ങിയവയോടു അനുബന്ധിച്ച് പഞ്ചവാദ്യം ചെണ്ടമേളം എന്നിങ്ങനെ ചെണ്ട അവതരണം നടത്താറുണ്ട്. എന്നാൽ ചെണ്ട വാദ്യത്തിൽ വിദഗ്ധരാവുന്നതിനുള്ള അവസരം യുവതലമുറയിൽപ്പെട്ട കുട്ടികൾക്ക് വളരെ വിരളമായേ ലഭിക്കാറുള്ളു. ക്ഷേത്രകല അക്കാദമി പ്രത്യേകമായി ചെണ്ട വാദ്യത്തിൽ കുട്ടികൾക്ക് വേണ്ടി പരിശീലനം നടത്തുന്നുണ്ട്. ഈ പരിശീലനം പരമ്പരാഗത രീതിയിൽ വിവിധ സംമ്പ്രദായങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടാണ് ചെയുന്നത്. കുട്ടികൾക്ക് ചെണ്ടവാദ്യത്തിൽ പ്രശസ്തരായ ഗുരുവരന്മാരുടെ കീഴിൽ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കുകയാണ് ക്ഷേത്രകല അക്കാദമി നിർവഹിക്കുന്ന ധർമ്മം. അത് കൂടാതെ ഹൃദ്യം വാദ്യം പോലുള്ള ശില്പശാലകളിലൂടെ അവർക്ക് തുടർവിദ്യാഭ്യാസവും ഉന്നത പഠനത്തിനും പഠിച്ചവ പൊതുജനസമക്ഷം അവതരിപ്പിക്കാനും ഭാവിയിലെ ചെണ്ടവിദ്വാന്മാരായി വളരാനും ഉള്ള പ്രോത്സാഹനവും ലഭിക്കുന്നു.


ചെണ്ട നെ പറ്റി കൂടുതൽ അറിയാൻ

View English