ഭാരതി 2018 2018-03-30, ചെറുകുന്ന് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

2018 മാര്‍ച്ച് 30 ന് വെള്ളിയാഴ്ച ചെറുകുന്ന് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രാങ്കണത്തില്‍ വച്ച് അറങ്ങേറിയ ഭാരതി 2018 എന്ന ക്ഷേത്രകലാ മേള സഹൃദ ഹൃദയങ്ങളെ ഏറെ ആനന്ദിപ്പിച്ചു. സോപാന സംഗീതം, ഓട്ടന്‍ തുള്ളല്‍, പാഠകം, നങ്ങ്യാര്‍കൂത്ത്, ദിവ്യനാമ സങ്കീര്‍ത്തനം, മോഹിയാട്ടം, കഥകളി എന്നീ ക്ഷേത്രകലകളുടെ അവതരണവും ക്ഷേത്രകലാ കാരന്‍മാര്‍ക്കുള്ള ആദരായനവും ഇതോടൊപ്പം നടന്നു. കല്ല്യാശ്ശേരിയുടെ പ്രിയങ്കരനായ എം.എല്‍.എ ടി.വി രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പയ്യന്നൂര്‍ കൃഷ്ണമണി മാരാറുടെ സോപാന സംഗീതം, കലാമണ്ഡലം ജനാര്‍ദ്ദനനും സംഘവും അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍, പി.കെ.ഹരീഷ് നമ്പ്യാരുടെ പാഠകം, സംഗീതരത്നം താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരിയുടെ ദിവ്യനാമ സങ്കീര്‍ത്തനം, കലാമണ്ഡലം വാണീവാസുദേവ ചാക്യാരുടെ നങ്ങ്യാര്‍കൂത്ത്, കലാമണ്ഡലം ലതയും സംഘവും അവതരിപ്പിച്ച മോഹിയാട്ടം, കലാമണ്ഡലം മനോജും സംഘവും അവതരിപ്പിച്ച കഥകളി, കേളി എന്നിവയായിരുന്നു പരിപാടിയുടെ ആകഷണം. സമാപനസമ്മേളനത്തില്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വിശിഷ്ടാതിഥിയും ഒ.കെ.വാസുമാസ്റ്റര്‍ മുഖ്യാതിഥിയുമായിരുന്നു.


View English