ക്ഷേത്രകലാ അക്കാദമി ക്ഷേത്രകലാ അവാർഡ് 2022 അവാർഡ് പ്രഖ്യാപിച്ചു 2024-10-06, എരിപുരം
2024 ഒക്ടോബർ 6 ഞായറാഴ്‌ച ഉച്ചയ്ക്ക് 2 മണി മുതൽ മാടായി ബാങ്ക് ഓഡിറ്റോറിയം, എരിപുരം നടക്കും. കല്ലാശ്ശേരി എംഎൽഎ എം.വിജിൻ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. പത്മഭൂഷൻ കെ.എസ്.ചിത്ര, മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, ടി.വി.രാജേഷ് , ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് തുടങ്ങിയവർ സംബന്ധിക്കും. പുരസ്കാര വിതരണവും ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ മോഹിനിയാട്ടം , യക്ഷഗാനം തുടങ്ങിയ കലകൾ അരങ്ങേറും.