ശില്‍പ്പി- ശില്‍പ്പം- 2017 2019-05-17, കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലത്ത്

കുഞ്ഞിമംഗലം ശ്രീ വടക്കന്‍ കൊവ്വല്‍ ഭഗവതി ക്ഷേത്രപരിസരത്ത് വച്ച് 2017 ഡിസംബര്‍ 19 മുതല്‍ 24 വരെ നടന്ന ദാരു-ലോഹ-ശിലാ-ശില്‍പശാല ശില്‍പി- ശില്‍പം 2017 ക്ഷേത്രകലാ അക്കാദമി നടത്തിയ മറ്റൊരു പ്രമുഖ പരിപാടിയായിരുന്നു. താഴെ പറയും വിധം ശില്‍പികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ദാരുശില്‍പം : 10 പേര്‍ ലോഹശില്‍പം : 10 പേര്‍ ശിലാശില്‍പം : 3 പേര്‍ നാടന്‍ ചായമിടല്‍ : 21 ഫൈബര്‍ മുഖങ്ങളില്‍ ചായമിട്ടു. ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, സെമിനാറുകള്‍, പൂരക്കളി, സിനിമാ ഡോക്യുമെന്‍ററി പ്രദര്‍ശനം, കോതാമൂരിയാട്ടം, ഗാനമേള, കോല്‍ക്കളി തുടങ്ങിയ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടന്നു. ബഹു.ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍, പി.കരുണാകരന്‍ എം.പി, ടി.വി.രാജേഷ് എം.എല്‍.എ, ആര്‍ട്ടിസ്റ്റ് പി.എസ്സ് പുണിഞ്ചിത്തായ, കെ.കെ.മാരാര്‍, ഒ.കെ വാസുമാസ്റ്റര്‍, ആസിഫ് ഐ.എ.എസ്സ്, സിനിമാസംവിധായകന്‍ ഷെറി, ചിത്രകാരന്‍ എബി എന്‍ ജോസഫ്, കലാ നിരൂപകന്‍ ഡോ.എ.ടി.മോഹന്‍രാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.


View English