അനുഷ്ഠാനകലകളുടെ അന്തസ്സത്ത

By ഡോ: കെ.ജി. പൗലോസ് | Posted on 2019-06-07



"കല" എന്ന ഏവര്‍ക്കും സുപരിചിതമായ സംസ്കൃതപദ ത്തിന്‍റെ അര്‍ത്ഥം അംശം, ഭാഗം എന്നൊക്കെയാണ്.  ചന്ദ്രന്‍റെ  കല  എന്നിടത്ത്  കൃത്യമായി ഈ അര്‍ത്ഥം ഗ്രഹിക്കാം. ചന്ദ്രക്കലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇന്നത് ഒരു കലയാണെങ്കില്‍ നാളെ രണ്ടംശം, മറ്റന്നാള്‍ മൂന്നംശം എന്നീ നിലയില്‍ വളര്‍ന്ന് പൂര്‍ണ്ണരൂപ ത്തിലെത്തിക്കുന്നു. അംശമായിരിക്കുമ്പോള്‍ തന്നെ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണം എന്ന ആശയംകൂടി കല എന്ന പദം ഉള്‍പ്പടുന്നു. വര്‍ ത്തുളമാണ് ഭാരതീയസങ്കല്‍പത്തില്‍ പൂര്‍ണ്ണത. അതുകൊണ്ടാണ് കാലെത്ത നാം ചക്രമായി കണക്കാക്കുന്നത്. കാലചക്രം തിരിയുന്നു. നേര്‍രേഖയിലല്ല കാലം  കടന്നുപോകുന്നത്.  ക്ലോക്കില്‍  കാലെത്ത  അളക്കാന്‍ മിനിറ്റിനും മണിക്കൂറിനുമൊക്കെ സൂചികളുണ്ട്. അവ കാലമല്ല,കാലസൂചകങ്ങളാണ്, മഹാകാലത്തിന്‍റെ ചെറിയ ചെറിയ അംശങ്ങള്‍. പൂര്‍ണ്ണതയെ ചക്രരൂപത്തിലാണ് സങ്കല്പിച്ചത്.

"പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം, പൂര്‍ണ്ണാത് പുര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ  പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ".

പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണമാണ് കല; നാം അപൂര്‍ണ്ണരാണെന്ന് നമുക്കറിയാം. അങ്ങെവിടെയോ പൂര്‍ണ്ണതയുണ്ടെന്ന് നാം സങ്കല്പിക്കുന്നു. അതിലേയ്ക്കെ ത്താനുള്ള മാനവചേതനയുടെ വെമ്പലുകളാണ് വിവിധ കലാരൂപങ്ങള്‍ പ്രകടിപ്പിക്കുന്നത്.

അനുഷ്ഠാനമെന്നതിന് ആചാരമെന്നാണര്‍ത്ഥം. പരമ്പരയായി ആചരിച്ചുവരുന്നവയാണവ. അവയുടെ അര്‍ത്ഥമെന്താണെന്ന് അറിയണമെന്നില്ല. 'എന്തുകൊണ്ട്' , 'എന്തിന്' എന്നൊക്കെ ചോദിച്ചാല്‍ 'അങ്ങനെയാണ് പതിവ' എന്നു മാത്രമേ  മുതിര്‍ന്നവര്‍ പറയൂ. ദേവാലയങ്ങളില്‍ കാലാകാലങ്ങളായി ആചരിച്ചുപോരുന്ന കലാരൂപേണയുള്ള അനുഷ്ഠാനങ്ങളെയാണ് അനുഷ്ഠാനകല
ള്‍ എന്ന് നാം വിളിക്കുന്നത്. രൂപത്തിലും ഭാവത്തിലും ലക്ഷ്യത്തിലും സുകുമാരകലകളില്‍ നിന്നു ഇവയ്ക്ക് വ്യത്യാസമുണ്ട്.  മാനവചേതനയുടെ പ്രാക്തനസ്മൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നത് അമ്മയാണ്. കുഞ്ഞ് നിസ്സഹായനാണ്. അമ്മയാണ് അവന്/അവള്‍ക്ക് എല്ലാം. വിശക്കുമ്പോള്‍  വിളിക്കുന്നത്  അമ്മയെയാണ്,  പേടിക്കുമ്പോള്‍  ചുരുണ്ടുകൂടുന്നത് അമ്മയുടെ മടിയിലാണ്; രോഗം വന്നാല്‍ ശുശ്രൂഷിക്കുന്നതമ്മയാണ്. കണ്‍തുറന്ന്  ആദ്യരശ്മികളോടൊ പ്പം  കുഞ്ഞു  കാണുന്നതും  ഉള്ളിലേയ്ക്കാവാഹിക്കുന്നതും  അമ്മയുടെ രൂപമാണ്. അതുകൊണ്ട് എത്ര വലിയവന്‍റേയും സ്മരണകളില്‍ മധുരംപുരട്ടുന്നത് അമ്മയാണ്. ശങ്കരാചാര്യരുടെ ഏറ്റവും വിശിഷ്ടകൃതി, വിലെപ്പട്ട ഭാഷ്യങ്ങള്‍ക്ക് മുകളില്‍ വെയ്ക്കാവുന്നത്, 'ആസ്താം താവദിയം പ്രസൂതിസമയേ' എന്ന മാതൃസ്തുതിയാണ്.

വ്യക്തിക്ക് അമ്മ എന്ന സങ്കല്പെത്ത ഗ്രാമത്തിലെല്ലാവര്‍ക്കും ഒരമ്മ എന്ന് വികസിപ്പിക്കുമ്പോഴാണ് അമ്മദൈവങ്ങള്‍ ഉണ്ടാകുന്നത്. ഓരോ ഗ്രാമെത്തയും രക്ഷിക്കാന്‍ ഓരോ അമ്മമാര്‍  നമുക്കുണ്ടായിരുന്നു. കാവിലമ്മയെന്നോ,  ഭഗവതിയെന്നോ, കാളിയെന്നോ ഒക്കെ നാമവരെ വിളിച്ചിരുന്നു. മഴകിട്ടാതെ കൃഷിനശിക്കുമ്പോള്‍- ബാധകളുണ്ടാകുമ്പോള്‍ പരിഹാര ത്തിന് ഗ്രാമീണര്‍ അമ്മയെ അഭയം പ്രാപിച്ചിരുന്നു. മകള്‍ ആദ്യമായി ഗര്‍ഭം ധരിക്കുമ്പോള്‍, കുഞ്ഞിന് പനി വരുമ്പോഴൊക്കെ ആശ്രയം അമ്മയായിരുന്നു. അമ്മ അവരെ അനുഗ്രഹിച്ചിരുന്നു; പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. സ്നേഹസ്വരൂപിണി ആയിരുന്നെങ്കിലും  ചിലേപ്പാള്‍  അമ്മ  ഉഗ്രകോപിണി ആകാറുണ്ട്. മറ്റുള്ളവര്‍ ഗ്രാമത്തിന്‍റെ സ്വച്ഛതയെ നശിപ്പിക്കുമ്പൊഴോ, മക്കള്‍ തന്നെ വഴിതെറ്റുമ്പോഴോ,  ആയിരുന്നു ഈ ഭാവമാറ്റം. അേ പപാഴൊക്കെ മക്കള്‍ കുറ്റബോധേ ത്താടെ അമ്മയുടെ അടുത്തത്തി തെറ്റ് ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചിരുന്നു

അദൃശ്യയായ അമ്മ തന്‍റെ ഇച്ഛകള്‍ മക്കളെ അറിയിച്ചിരുന്നത് വെളിപാടുകളിലൂടെയായിരുന്നു.

അതിന് നിയുക്തനായവനാണ് വെളിച്ചപ്പാട്. ഗ്രാമത്തിന്‍റെ കണ്‍കണ്ടദൈവം വെിച്ചപ്പാടായിരുന്നു; അദ്ദേഹത്തിന്‍റെ വെളിെപ്പടുത്തലുകള്‍ ആദ്യെത്ത കലാപ്രകടനങ്ങളും. ഇതിന്‍റെ തുടര്‍ച്ചയാണ്  പലവിധ ത്തിലുള്ള  അനേകം തോറ്റങ്ങള്‍.

കേരളത്തിന്‍റെ ഏറ്റവും പ്രാചീനമായ അനുഷ്ഠാനകലാരൂപം മുടിയേറ്റാണ്. യുനെസ്കോ ഇേ പ്പാഴതിനെ അനശ്വരപൈതൃകമായി  അംഗീകരിച്ചിട്ടുണ്ട്;  യുനെസ്കോ  അംഗീകരി ച്ച മറ്റു രണ്ട് രൂപങ്ങള്‍ കൂടിയാട്ടവും വേദോച്ചാരണവുമാണ്; അനുഷ്ഠാനപ്രധാനങ്ങളാണ് ഇവ മൂന്നും. മുടിയേറ്റില്‍(അമ്മ,കാളി) രൗദ്രരൂപിണിയാണ്; കാളിയുടെ മറ്റൊരുരൂപമാണ് കൂളി. ചിരിയും കളിയും താലോലിക്കലുമൊക്കെ കൂളിക്ക് വിട്ടിരിക്കുന്നു. നാടിനാപത്തുവരു ത്തുന്ന ദാരികനെ നിഗ്രഹി ച്ച് നാട്ടില്‍ ശാന്തി നിലനിര്‍ ത്തുകയാണ് കാളിയുടെ ലക്ഷ്യം. പടയണിയിലും മറ്റനേകം രൂപങ്ങളിലും പ്രകടമാകുന്നത് മാതൃത്വ ത്തിന്‍റെ മുന്‍കരുതലുകളാണ്.

ഗ്രാമങ്ങള്‍ വിട്ട്രാജ്യം മുഴുവന്‍ അമ്മയുടെ കണ്ണെത്തുന്നുണ്ട് കണ്ണകിക്കഥയില്‍. വിന്ധ്യന് തെക്കുമുഴുവന്‍ പഴയതമിഴകമായിരുന്നു. കോവിലന്‍കഥ ഇവിടമാകെ വ്യാപിച്ചിരിക്കുന്നു. കാവേരിപ്പൂമ്പട്ടണം (ആന്ധ്ര), മധുര (തമിഴ്നാട്), കൊടുങ്ങല്ലൂര്‍ (കേരളം) എന്നീ മൂന്നു നഗരങ്ങളിലാണ് കഥ നടക്കുന്നത്. തന്‍റെ ഭര്‍ത്താവിനെ വധിച്ച അധികാരെത്തയാണ്  കണ്ണകി കത്തിച്ചു ഭസ്മമാക്കുന്നത്. മുലപറിെച്ചറിയുന്ന  രോഷാഗ്നി, മാതൃത്വ ത്തിന്‍റേതാണ്. മുലയൂട്ടി വളര്‍ ത്തി വലുതാക്കിയവനാണ് അധര്‍മ്മം ചെയ്തത്. കൊടുങ്ങല്ലൂരമ്മയുടെ കോപം സ്ത്രീത്വ ത്തിന്‍റേത് മാത്രമല്ല, മാതൃത്വത്തിന്‍റേതുമാണ്.


തെയ്യങ്ങളും     ഇക്കൂട്ട ത്തില്‍തന്നെ പെടുന്നു  ദൈവമാണ്  തെയ്യമായത്.  പരേതാത്മക്കളാണ്  തെയ്യങ്ങളായി  മാറുന്നത്,  പലേ പ്പാഴും. ചിലേപ്പാള്‍ ഇതില്‍ പിതൃസ്മരണകളുണ്ടാകാം. എങ്കിലും അധികം കണ്ണകിയേേ പ്പാലെ പീഡനമേല്‍ക്കേണ്ടിവന്നവരാണ്, നിഷ്കളങ്കകള്‍, നിരപരാധികള്‍. ജന്‍മിയുടെ കാലികളെ മേയയ്ച്ചിരുന്ന ബാലനാണ് വിഷ്ണുമൂര്‍ത്തിെ ത്തയ്യമായി മാറിയത്. പെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ നിഷ്കളങ്കയായൊരു ബ്രാഹ്മണകന്യകയാണ് മുച്ചിലോട്ട് ഭഗവതി ആയത്. കടാങ്കോട്ട് മാക്കം പത്താങ്ങളമാരുടെ ഓമനപെങ്ങളായിരുന്നു. തോറ്റങ്ങളിലെ കഥകളെ ന്തായാലും  തെയ്യങ്ങളിന്ന്,  അമ്മ  ദൈവങ്ങളെേപ്പാലെ നാട്ടാരുടെ വേദനകള്‍ ശമിപ്പിച്ച് അവിലും മലരും നല്‍കി അവരെ അനുഗ്രഹിക്കുന്നു.

അമ്മയ്ക്കുമുണ്ട് നിസ്സഹായത. പുരുഷന്‍റെ  അധീശത്വം  മക്കളില്‍  നിന്നവരെ  അകറ്റി.  വായുണ്ടെങ്കില്‍  അവര്‍  വളര്‍ന്നുകൊള്ളുമെന്നായിരുന്നു പുരുഷനീതി. വാത്സല്യ ത്തിന്‍റെ മുലചുരത്താതെ പന്ത്രണ്ടുമക്കളെയും വഴിയില്‍ കളയേണ്ടിവന്ന അമ്മയുടെ നിസ്സഹായതയാണ് പറയിപെറ്റ പന്തിരുകുല ത്തിന്‍റെ കഥ നമ്മോട് പറയുന്നത്.  മുല പ്പാല്‍  കിട്ടിയില്ലെങ്കിലും  മക്കള്‍  വളര്‍ന്നു.  പലജോലികള്‍ ചെയ്തു. അവരില്‍ അഗ്നിഹോത്രിയുണ്ടായിരുന്നു, അലക്കുകാരനുണ്ടായിരുന്നു (രജകന്‍), ആശാരിയുണ്ടായിരുന്നു (പെരുന്തച്ചന്‍),പാട്ടുകാരനുണ്ടായിരുന്നു (പാണനാര്‍), മഹാബുദ്ധിമാനായ ഭ്രാന്തനുണ്ടായിരുന്നു (നാറാണത്ത്ഭ്രാന്തന്‍), ഒരു മകളുമുണ്ടായിരുന്നു. മേല്‍കീഴ്ഭാഗങ്ങള്‍ മറന്ന് കൊല്ല ത്തിലൊരിക്കല്‍ ഇവരെല്ലാം ഒന്നിച്ച്കൂടി ഒരമ്മയുടെ മക്കളാണെന്ന് ഓര്‍ത്ത് ആഹ്ളാദിക്കുന്നു. ആധുനികകേരള ത്തിന്‍റെ വൈവിധ്യങ്ങളെയും  വൈരുദ്ധ്യങ്ങളേയും  കോര്‍ ത്തിണക്കുന്ന  സ്വര്‍ണ്ണനൂലാണ്  ഈ  ചിരന്തനസ്മൃതി. കാവുകളില്‍നിന്ന് നാട്ടിലേയ്ക്കും നഗരങ്ങളിലേക്കും പടര്‍ന്നുകയറിയ മാതൃസ്മൃതികളാണ്, ഒരര്‍ത്ഥ ത്തില്‍, നമ്മുടെ അനുഷ്ഠാനകലകളുടെ അന്തസ്സ ത്ത. പലതരത്തിലുള്ള അവയുടെ ആവിഷ്കരണങ്ങള്‍ ഈ ആചാരങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നു.

ദൃശ്യരൂപങ്ങളെ മാത്രമല്ല, ദേവായതനങ്ങള്‍ വളര്‍ത്തിയത്. കിടയറ്റ നാദപ്രപഞ്ചമൊരുക്കുന്ന വാദ്യമേളങ്ങള്‍, താളലയസ്ഥിതികളില്‍ എല്ലാരൂപങ്ങള്‍ക്കും അന്ത:സ്ഥായിയായി വര്‍ത്തിക്കുന്ന സംഗീതം- ഇവയെല്ലാം അനുഷ്ഠാനരൂപങ്ങള്‍തന്നെയാണ്.

പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണമെന്ന് കലയെ ആദ്യമേ നിര്‍വചിച്ചല്ലോ. രണ്ടുതര ത്തിലാണ് അനുഷ്ഠാനകലകള്‍ ഈ കൃത്യം നിര്‍വഹിക്കുന്നത്. ഒന്ന്,ഭക്തി, മറ്റൊന്നു സമര്‍പ്പണം. ഇവ പരസ്പരം ബന്ധെ പ്പട്ടുകിടക്കുന്നു.  നാട്ടില്‍പ്രഭുവായി,  സമസ്തവും  തന്‍റെകാല്‍ക്കീഴിലെന്ന്  ധരി ച്ച്  തലവെട്ടിച്ച്  നടക്കുന്നവന്‍ ആരാധനയ്ക്കെ ത്തുമ്പോഴാണ് മഹാകാലപ്രപഞ്ച ത്തില്‍ താനൊരു അണുപോലുമല്ലെന്ന് തിരിച്ചറിയുന്നത്. അഹംകൃതിയുടെ നിരാസമാണ് ഭക്തി. അതാണ് സമര്‍പ്പണ ത്തിലേയ്ക്ക്  നയിക്കുന്നത്.  കഥകളി വിദ്യാര്‍ത്ഥിയെ കളരിയില്‍ ആദ്യം പഠിപ്പിക്കുന്നത് 'താണുനില്‍ക്കാ'നാണ് ഭക്തി, പ്രാഥമികതലത്തില്‍, വിമോചകമാണ്. ഏഴകളായ ബഹുശ്ശതം വരുന്ന സമൂഹത്തിലെ അധ:കൃതര്‍ക്ക്  തങ്ങളും  മനുഷ്യരാണെന്ന  ബോധമുണ്ടാക്കിയത് ഭക്തി പ്രസ്ഥാനമാണ്. എഴുത്തച്ഛനും കബീറും സൂര്‍ദാസുമൊക്കെ കീഴാളവര്‍ഗ്ഗത്തില്‍െപ്പട്ടവരായിരുന്നു. ഈശ്വരന്‍ തങ്ങളേതുകൂടിയാണെന്ന് സ്ഥാപിക്കുകയാണ് സ്വന്തംകൃതികളിലൂടെ അവര്‍ ചെയ്തത്. കേരള ത്തില്‍ ക്ഷേത്രപ്രവേശനം നവോത്ഥാന ത്തിന്‍റെ ഭാഗമായതിന്‍റെ പശ്ചാത്തലമിതാണ്.  മറ്റുകലാരൂപങ്ങളില്‍  നിന്ന്  അനുഷ്ഠാനകലകളെ  വ്യതിരിക്തമാകുന്ന
ധര്‍മ്മമിതാണ്- കാഴ്ചകളാണ് ഇതരകലകള്‍: കാണിക്കയാണ് അനുഷ്ഠാനകലകള്‍. ദേവനുള്ള നിവേദ്യമാണത്. അവിടെ പ്രേക്ഷകരില്ല, പ്രതിഷ്ഠ മാത്രം: അകത്തും പുറത്തും.

അനുഷ്ഠാനകലകള്‍  ആധുനികകാലത്ത്  കാഴ്ചകളായി  മാറുന്നുണ്ട്. അതുനല്ലതാണ്. സോപാനത്തില്‍ കൊട്ടിപ്പാടുന്നത് തേവര്‍ കേള്‍ക്കാനാണ്; എന്നാല്‍ മറ്റുചിലര്‍ അതു കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ കലാകാരന്‍ കൂടുതല്‍  കൃതകൃത്യനാകും. പുതിയ കേള്‍വിക്കാര്‍ക്കുവേണ്ടി പുറത്തുവെച്ച്  പാടാന്‍ തുടങ്ങും.  സോപാനസംഗീത ത്തിന് കൊട്ടി പ്പാടലിനപ്പുറമൊരു ഇടം സമൂഹത്തില്‍ ലഭിക്കും. വാദ്യമേളങ്ങളിലെല്ലാം ഇത്തരം ഗുണപരമായൊരു തറമാറ്റം വന്നുകൊണ്ടിരിക്കുന്നു; അത് ആശാസ്യവുമാണ്, മൂല്യം മറക്കാതിരിക്കുന്ന കാലേത്താളം.

നങ്ങ്യാര്‍കൂത്താണ് മറ്റൊരുദാഹരണം. അടുത്തകാല ത്തുവരെ കേവലമടിയന്തിരമായിട്ടാണ്  നങ്ങ്യാര്‍കൂത്തവതരിപ്പിച്ചിരുന്നത്.  ഇേപ്പാള്‍ പൊതുവേദിയില്‍ ആകര്‍ഷകമായ രീതിയില്‍ അതവതരിപ്പിച്ചുവരുന്നു. മുടിയേറ്റ് മറ്റൊരുദാഹരണം. യുനെസ്കോയുടെ അംഗീകാരത്തിന് ശേഷം പലേപ്പാഴും  പൊതുവേദികളില്‍ മുടിയേറ്റ് അവതരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ അനുഷ്ഠാനകലകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ അംഗീകാരവും സ്വീകാര്യതയും ഇേപ്പാള്‍ ലഭി ച്ചുകൊണ്ടിരിക്കുന്നു.

ഓര്‍ക്കേണ്ട ഒരുകാര്യം, ഇത്തരം കരലാളനങ്ങളേല്‍ക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒട്ടേറെ അനുഷ്ഠാനരൂപങ്ങള്‍ ഉണ്ട്. സര്‍പ്പപ്പാട്ട്, മണ്ണാന്‍പാട്ട്, നങ്ങ്യാര്‍കളി തുടങ്ങി അനേകം അനുഷ്ഠാനരൂപങ്ങള്‍ ഇന്ന് നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നു. കലാകാരന്‍മാരുടെ അര്‍പ്പണ ബോധം ഒന്നുകൊണ്ടുമാത്രമാണ്, അവ പൂര്‍ണ്ണമായും നശിക്കാതിരുന്നത്. അനുഷ്ഠാനകലകളെ ഓര്‍ക്കുമ്പോള്‍, നൂറ്റാണ്ടുകളായി കഷ്ടെപ്പട്ട് അവ നിലനിര്‍ത്തിയ അനുഷ്ഠാനകലാകാരന്‍മാരെയാണ് ആദ്യം വണങ്ങേണ്ടത്.  മാറിയ സാഹചര്യത്തില്‍  കലാകാരന്‍മാര്‍ക്കും അവര്‍ക്കു ലഭിക്കുന്ന ശിക്ഷണത്തിനും മാറ്റം  വന്നിട്ടുണ്ട്.  അനുഷ്ഠാനകലകള്‍ക്ക് കാഴ്ചകലകള്‍ കൂടിയാ
യി മാറാന്‍ കഴിഞ്ഞാലേ ആധുനികകാല ത്ത് നിലനില്‍ക്കാന്‍ കഴിയൂ. ഇ ത്തരം ഒരു മാറ്റം മിക്കരൂപങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ രൂപപരിണാമ ത്തിനിടയില്‍ അവയുടെ തനിമ നിലനിര്‍ ത്താന്‍ ശ്രമിക്കേണ്ടത് അതത് രൂപങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാകാരന്‍മാരാണ്. കാലത്തിനൊ ത്ത് കോലം കെട്ടുമ്പോള്‍ കോലം കെടാതെ നോക്കേണ്ടത് കലാകാരന്‍മാരാണ്.  ശ്രദ്ധാപൂര്‍വ്വം  അത്  ചെയ്താല്‍  അനുഷ്ഠാനരൂപങ്ങള്‍  ആകര്‍ഷകമായി നിലനില്‍ക്കും.

അനുഷ്ഠാനകലകളും സുകുമാരകലകളും തമ്മിലുള്ള ഭേദമിതാണ് : ആദ്യേത്തത് മൂര്‍ത്തിക്കുള്ള ഭക്തന്‍റെ ഉപാസനയാണ്, രണ്ടാമേ ത്തത് സദസ്സിന് വേണ്ടി കലാകാരന്‍റെ ആവിഷ്ക്കാരമാണ്. അനുഷ്ഠാനകലകള്‍ കാലഗതിക്കൊ ത്ത് സുകുമാരകലകളായി മാറിക്കൊണ്ടിരിക്കുന്നു. അവ ചിലേപ്പാള്‍ അനുഷ്ഠാനസ്വഭാവം  നിലനിര്‍ത്തിയെന്നുവരാം,  സോപാനസംഗീതംപോലെ, ചിലവ സൗന്ദര്യാംശം മാത്രം നിലനിര്‍ ത്താം. നങ്ങ്യാര്‍കൂത്താണ് അവസാനേത്തതിന് പറ്റിയ ഉദാഹരണം.


ഇൻസൈറ്റിൽ ഡോ: കെ.ജി. പൗലോസ്


View English