ക്ഷേത്രകലാ അക്കാദമിയിൽ 2025-26 വർഷം തായമ്പകയിൽ പരിശീലനം പൂർത്തിയാക്കിയ പതിനാറു കുട്ടികളുടെ അരങ്ങേറ്റം 2026-05-20, മാടായിക്കാവ് സരസ്വതീ മണ്ഡപം

ക്ഷേത്രകലാ അക്കാദമിയിൽ നിന്നും ഈ വർഷം തായമ്പകയിൽ പരിശീലനം പൂർത്തിയാക്കിയ പതിനാറു കുട്ടികളുടെ അരങ്ങേറ്റം മാടായിക്കാവ് സരസ്വതീ മണ്ഡപത്തിൽ പ്രമുഖ സംഗീതജ്ഞനും ക്ഷേത്ര കലാ അക്കാദമി ചെയർമാനുമായ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാ അക്കാദമി ഭരണ സമിതി അംഗം ഗോവിന്ദൻ കണ്ണപുരം ആധ്യക്ഷ്യം വഹിച്ചു. മാടായിക്കാവ് മാനേജർ എൻ. നാരായണ പിടാരർ, മാടായിക്കാവ് നവീകരണ സമിതി ജോ:സെകട്ടറി രാഗേഷ്, തായമ്പക പരിശീലകൻ കരയടം ചന്ദ്രൻ , രക്ഷിതാക്കളായ കൃഷ്ണൻ കെ.വി, അമ്പിളി ആർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ഷേത്ര കലാ അക്കാദമി ഭരണ സമിതി സെക്രട്ടറി സ്വാഗതമാശംസിച്ച പരിപാടിക്ക് ഭരണസമിതിയംഗം ടി.കെ സുധി നന്ദി പറഞ്ഞു . തുടർന്ന് 16 കുട്ടികളുടെ തായമ്പക അരങ്ങേറി.


View English