ക്ഷേത്രകലാ അക്കാദമി പുരസ്കാര വിതരണം 10ന് മണ്ടൂരിൽ നടക്കും

By archikites | Posted on 2022-10-10


രാവിലെ ഒമ്പതിന് കൈലാസ് സന്തോഷിൻ്റെ സോപാനസംഗീതത്തോടെ പരിപാടി ആരംഭിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളം, ഗുരുവായൂർ ദേവസ്വത്തിൻ്റെ  കൃഷ്ണനാട്ടം, ചെറുതാഴം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, കുമ്പള പാർത്ഥിസുബ്ബയക്ഷഗാന കലാ ക്ഷേത്രയുടെ യക്ഷഗാനം, എളവൂർ അനിലും സംഘവും അവ തരിപ്പിക്കുന്ന ചാക്യാർകൂത്ത്, ക്ഷേത്രകലാ അക്കാദമി വിദ്യാർത്ഥികളുടെ   ഓട്ടൻതുള്ളൽ, നൃത്ത സംഗീതിക എന്നിവയുണ്ടാകും.


ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്കാര വിതരണവും ക്ഷേത്രകലാ സംഗമവും പഴയങ്ങാടി  മണ്ടൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും. ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകുമെന്നും എം വിജിൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ ഒമ്പതിന് കൈലാസ് സന്തോഷിൻ്റെ സോപാനസംഗീതത്തോടെ പരിപാടി തുടങ്ങും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളം, ഗുരുവായൂർ ദേവസ്വത്തിൻ്റെ  കൃഷ്ണനാട്ടം, ചെറുതാഴം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, കുമ്പള പാർത്ഥിസുബ്ബയക്ഷഗാന കലാ ക്ഷേത്രയുടെ യക്ഷഗാനം, എളവൂർ അനിലും സംഘവും അവ തരിപ്പിക്കുന്ന ചാക്യാർകൂത്ത്, ക്ഷേത്രകലാ അക്കാദമി വിദ്യാർത്ഥികളുടെ   ഓട്ടൻതുള്ളൽ, നൃത്ത സംഗീതിക എന്നിവയുണ്ടാകും.

ക്ഷേത്രകലാശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്കും ക്ഷേത്രകലാ ഫെലോഷിപ് നട്യാചാര്യ ഗുരു എൻ വി കൃഷ്ണനുമാണ്. 23 കലാകാരൻമാർക്ക് പുരസ്കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്കാരങ്ങളും നാല് യുവപ്രതിഭ പുരസ്കാരങ്ങളും വിതരണം ചെയ്യും. കണ്ണൂർ പിആർഡി ചേംബറിൽ വാർത്താസമ്മേളനത്തിൽ ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ എച്ച് സുബ്രഹ്മ ണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണസമിതി അംഗം ചെറുതാഴം ചന്ദ്രൻ, സംഘാടക സമിതി ചെയർമാൻ കെ പത്മനാഭൻ എന്നിവരും പങ്കെടുത്തു.


View English