തെന്നിന്ത്യൻ ക്ഷേത്രവാദ്യക്കളരി (ഹൃദ്യംവാദ്യം -17) 2019-05-17, ചെറുതാഴം രാഘവപുരം (ഹനുമാരമ്പലം)

2017 ഡിസംബര്‍ 8,9 തീയ്യതികളിലായി ചെറുതാഴം ഹനുമാരമ്പലത്തില്‍ വച്ച് നടന്ന തെന്നിന്ത്യന്‍ ക്ഷേത്രവാദ്യക്കളരി ഹൃദ്യം വാദ്യം 2017 ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിപാടിയായിരുന്നു.പത്മശ്രീ പെരുവനം കുട്ടന്‍ മാരാരാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പഞ്ചവാദ്യം ഡമോണ്‍സ്ട്രേഷന്‍, മധു തൈക്കാട്ട്ശ്ശേരിയുടെയും ചേര്‍ത്തല ഹരിയുടെയും പാര്‍ട്ടിയുടെയും നാദസ്വരകച്ചേരി, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, ചിറക്കല്‍ നിധീഷും സംഘവും അവതരിപ്പിച്ച മേജര്‍സെറ്റ് തായമ്പക, പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെ സോപാന സംഗീതം, മന്നാര്‍ഗുഡി കെ.ശങ്കരനാരായണന്‍, വെങ്കിടേഷ് എന്നിവരുടെ നാദസ്വര കച്ചേരി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറും മക്കളായ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ അവതരിപ്പിച്ച തൃത്തായമ്പക എന്നിവ ഹൃദ്യം വാദ്യത്തെ അവിസ്മരണീയമാക്കി. ക്ഷേത്രസംഗീതോപകരണ പ്രദര്‍ശനം ശ്രദ്ധേയമായി. ജനകീയ എം.എല്‍.എ ശ്രീ.ടി.വി.രാജേഷ് നേതൃത്വം വഹിച്ചു. 1000 കണക്കിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കലാസ്നേഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സംരംഭത്തിന് ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച് സുബ്രഹ്മണ്യന്‍, അന്നത്തെ സെക്രട്ടറിയായിരുന്ന ഡോ.വൈ.വി കണ്ണന്‍, ചെറുതാഴം ചന്ദ്രന്‍, കൃഷണന്‍ നടുവലത്ത്, ഗോവിന്ദന്‍ കണ്ണപുരം, പി.പി.ദാമോദരന്‍ എന്നിവരും ജനപ്രതിനിധികളും നേതൃത്വം നല്‍കി.


View English