പ്രഥമ സംസ്ഥാനക്ഷേത്രകലാ അക്കാദമിഅവാര്‍ഡ് വിതരണം - 2017

2018 മെയ് 14 ന് തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്ഷേത്രകലാ അവാര്‍ഡ് വിതരണവും; തെയ്യം മുഖത്തഴുത്ത്, ചെണ്ട, ഓട്ടന്‍തുള്ളല്‍ എന്നീ ഹ്രസ്വകാല കോഴ്സുകളില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റവും പൊതുസമൂഹത്തിന്‍റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി

ശില്‍പ്പി- ശില്‍പ്പം- 2017

ശില്‍പ്പഗ്രാമമെന്ന പേര്‍കൊണ്ട കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലത്ത് 2017 ഡിസംബര്‍ പത്താന്‍പത് മുതല്‍ ഇരുപത്തിനാല് വരെ 'ശില്പ്പി-ശില്‍പ്പം -2017' എന്നപേരില്‍ ക്ഷേത്രകലാഅക്കാദമി തെന്നിന്ത്യന്‍ ദാരുലോഹ ശിലാ ശില്‍പ്പശാലയും അനുബന്ധമായി തെയ്യം മുഖത്തഴുത്ത് ശില്‍പ്പശാലയും സംഘടിപ്പിച്ചു.

ഹൃദ്യം വാദ്യം 2017

2017 ഡിസംബര്‍ 8,9 തീയ്യതികളിലായി 'ഹൃദ്യം വാദ്യം-2017' എന്നപേരില്‍ ചെറുതാഴം രാഘവപുരം(ഹനുമാരമ്പലം) ക്ഷേത്രത്തില്‍വെച്ച് തെന്നിന്ത്യന്‍ ക്ഷേത്രവാദ്യക്കളരി വളരെ വിജകരമായി സംഘടിപ്പിക്കുകയുായി

View English