ക്ഷേത്രകലാ അക്കാദമി
മലബാര്‍ ദേവസ്വം ബോർഡ്

ഞങ്ങളെക്കുറിച്ച് ഞങ്ങളുടെ പ്രൊഫൈൽ

സംസ്ഥാന ക്ഷേത്ര കലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കുവാനുള്ള അവസാന തീയതി ഡിസംബർ 31..

ഞങ്ങളെക്കുറിച്ച്

കേരള സർക്കാർ ദേവസ്വം വകുപ്പിന്റെ കീഴിൽ, മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒരു കലാ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനമാണ് ക്ഷേത്രകല അക്കാദമി.

ക്ഷേത്രകലകളുടെ പ്രോത്സാഹനം, പ്രചാരണം, ജനകീയ വൽക്കരണം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി സമഗ്രമായ പ്രവർത്തനം കൊണ്ട് സജീവമാക്കലാണ് പ്രഥമ ഉദ്ദേശ്യം. നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്ന ക്ഷേത്ര കലകളിൽ പരിശീലനം നൽകുക, വിദ്യാഭ്യാസ കലാ സാംസ്കാരിക സ്ഥാപനങ്ങളിൽ സോദാഹരണ ക്‌ളാസ്സുകൾ സംഘടിപ്പിക്കുക , ക്ഷേത്ര കലാകാരന്മാർക്കു പുരസ്‌ക്കാരങ്ങൾ നൽകുക, അവശ കലാകാരന്മാരെ സഹായിക്കുക എന്ന് തുടങ്ങി കേരള കലാമണ്ഡലം പോലെ ഒരു കല്പിത സർവകലാശാലയാക്കി ക്ഷേത്രകലാ അക്കാദമിയെ മാറ്റിത്തീർക്കുകയാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്‌ഷ്യം. അതിനുള്ള പ്രാഥമിക നടപടികൾ അക്കാദമി കൈക്കൊണ്ടു വരികയാണ്. കൂടുതൽ അറിയാൻ

ഞങ്ങളുടെ നാഴികക്കല്ല്

ക്ഷേത്രകലാ പരിശീലന കോഴ്‌സുകൾ ഹൃദ്യം വാദ്യം-2017, ശിൽപി ശിൽപം-2017, കേരള സംസ്ഥാന ക്ഷേത്രകലാ അവാർഡ് വിതരണം-2017, ഭാരതി-2018, കേരള സംസ്ഥാന ക്ഷേത്രകലാ അവാർഡ് വിതരണം-2018, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ഷേത്രകലാ പ്രചാരണം, "ക്ഷേത്രകല" പ്രസദ്ധീകരണം, വാദ്യഗ്രാമം.

മുഖ്യ കാര്യാലയം

ക്ഷേത്ര കലാ അക്കാദമിയുടെ  മുഖ്യ കാര്യാലയം പ്രവര്‍ത്തിക്കുന്നത് ചരിത്രവും ഐതീഹ്യവും ഒത്തു ചേര്‍ന്ന കണ്ണൂര്‍ ജില്ലയിലെ  മഹനീയമായ മാടായിക്കാവ് (തിരുവര്‍ക്കാട്ട് കാവ്)  ൻറെ പരിസരത്തുള്ള കെട്ടിടത്തില്‍ ആണ്.

കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഇവന്റുകൾ

ക്ഷേത്രകല അക്കാദമിയിൽ ക്ഷേത്ര കലാരൂപങ്ങളുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഇവന്റുകൾ എന്നിവ നടത്തിവരുന്നു..

പുതിയ തലമുറയെ ക്ഷേത്രകലകളുടെ സമ്പന്നമായ സംസ്‌കാരത്തെക്കുറിച്ചു ബോധവാന്മാരാക്കുന്നതിനായി പൊതു വിദ്യാഭ്യാസ മേഖലയിൽ ക്ഷേത്രകലകളെക്കുറിച്ച് 45 ലധികം കാമ്പയിനുകൾ നടത്തിയിട്ടുണ്ട്.

കൂടുതൽ അറിയൂ

ഇവന്റുകൾ

തെന്നിന്ത്യൻ ക്ഷേത്രവാദ്യക്കളരി (ഹൃദ്യംവാദ്യം -17)

On 2019-05-17 @ ചെറുതാഴം രാഘവപുരം (ഹനുമാരമ്പലം)

2017 ഡിസംബര്‍ 8,9 തീയ്യതികളിലായി ചെറുതാഴം ഹനുമാരമ്പലത്തില്‍ വച്ച് നടന്ന തെന്നിന്ത്യന്‍ ക്ഷേത്രവാദ്യക്കളരി... Read More...

ശില്‍പ്പി- ശില്‍പ്പം- 2017

On 2019-05-17 @ കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലത്ത്

കുഞ്ഞിമംഗലം ശ്രീ വടക്കന്‍ കൊവ്വല്‍ ഭഗവതി ക്ഷേത്രപരിസരത്ത് വച്ച് 2017 ഡിസംബര്‍ 19 മുതല്‍ 24 വരെ നടന്ന... Read More...

ക്ഷേത്രകലാഅക്കാദമി മ്യൂസിയം

On 2019-05-17 @ ക്ഷേത്രകലാഅക്കാദമി

2017 ഡിസബര്‍ 19 മുതല്‍ 24 വരെ കുഞ്ഞിമംഗലത്ത് വച്ച് നടന്ന ശില്‍പി ശില്‍പം 2017 ലെ ഉല്‍പ്പന്നമായ ശില്‍പങ്ങള്‍... Read More...

View All Events

View English